മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു
1495920
Friday, January 17, 2025 1:04 AM IST
കാസര്‍ഗോഡ്: കാഴ്ച സാംസ്കാരിക വേദിയുടെ മാധ്യമ അവാര്‍ഡുകള്‍ പി.പി. ലിബീഷ് കുമാറിനും ടി.എ. ഷാഫിക്കും രാജ്മോഹന്‍ ഉണ്ണിത്താന് എംപി സമ്മാനിച്ചു. അഷ്റഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു.
മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ദേവദാസ് പാറക്കട്ട, അശോകന് നീര്ച്ചാല്, അശോകന് കറന്തക്കാട് എന്നിവരെ ആദരിച്ചു. നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം മുഖ്യാതിഥിയായി. കളത്തില്‍ രാമകൃഷ്ണന് അനുസ്മരണം രവീന്ദ്രന് രാവണേശ്വരവും ഉണ്ണികൃഷ്ണന് പുഷ്പഗിരി അനുസ്മരണം വി.വി. പ്രഭാകരന് നടത്തി. എ.പി. വിനോദ്, ഷാഫി തെരുവത്ത്, കെ.വി. പത്മേഷ് എന്നിവര്‍ പ്രസംഗിച്ചു.