അമ്മയ്ക്കു പിന്നാലെ മകനും മരിച്ചു
1495536
Wednesday, January 15, 2025 10:36 PM IST
നീലേശ്വരം: അമ്മ മരിച്ചതിന്റെ മൂന്നാംദിവസം മകനും മരിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫിയുടെ മൂത്ത സഹോദരൻ കോട്ടപ്പുറം ഓർച്ചയിലെ പി.പി. നൂറുദ്ദീൻ (62) ആണ് ഇന്നലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് അമ്മ പി.പി. സഫിയ (78) അന്തരിച്ചത്. ഓർച്ചയിലെ പരേതനായ എം. അബ്ദുൽ ഖാദറിന്റെ ഭാര്യയാണ്. നൂറുദ്ദീന്റെ ഭാര്യ: ഫൗസിയ (തുരുത്തി).
മക്കൾ: ഷക്കീർ (ലണ്ടൻ), ഫാത്തിമ. മരുമകൾ: സഫ്വാന. മറ്റു സഹോദരങ്ങൾ: റംല, റസിയ, ആയിഷ, ഫൈസൽ (മസ്കറ്റ്), സറീന.