പറമ്പിൽ ജോലിയ്ക്കിടെ പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു
1494686
Sunday, January 12, 2025 9:25 PM IST
പാലാവയൽ: പറമ്പിൽ ജോലിചെയ്യുകയായിരുന്ന സ്ത്രീ തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. തയ്യേനി മീനഞ്ചേരിയിലെ പാപ്പിനിവീട്ടിൽ കുഞ്ഞമ്പുവിന്റെ ഭാര്യ അമ്മിണി(62) യാണ് മരിച്ചത്.
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മറ്റു തൊഴിലാളികൾക്കൊപ്പം പണിയെടുക്കുമ്പോഴാണ് പാമ്പുകടിയേറ്റത്. ഉടനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: രഘു, മനോജ്. മരുമക്കൾ: ശോഭ, നീനു. സഹോദരങ്ങൾ: കണ്ണൻ, പത്മിനി, കാരിച്ചി.