ഭാര്യയും ഭര്‍ത്താവും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
1496130
Friday, January 17, 2025 11:21 PM IST
കാസര്‍ഗോഡ്: ഭാര്യയും ഭര്‍ത്താവും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കുഴഞ്ഞുവീണു മരിച്ചു. പുത്തിഗെ ബാഡൂര്‍പദവിലെ സഞ്ജീവ (55), ഭാര്യ സുന്ദരി (50) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെ ബാഡൂര്പദവ് ചക്കട്ടച്ചാലില് തൊഴിലുറപ്പ് ജോലിക്കിടെയാണ് സഞ്ജീവ കുഴഞ്ഞുവീണത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം സുന്ദരിയെ മാനസികമായി തളര്‍ത്തിയിരുന്നു. സഞ്ജീവയുടെ മൃതദേഹം വൈകുന്നേരം വീട്ടിലെത്തിച്ച് സംസ്കാരിച്ചു.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെ സുന്ദരി വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ അടുത്തുള്ള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. മക്കള്‍: സുഹാസിനി, സുഭാഷിണി, സുഗന്ധി, ദീക്ഷിത്.