പാലിയേറ്റിവ് കെയര്‍ ദിനാചരണം
1495618
Thursday, January 16, 2025 1:18 AM IST
ജില്ലാതല ഉദ്ഘാടനവും സ്നേഹസംഗമവും
കാഞ്ഞങ്ങാട്: പാലിയേറ്റിവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ, ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയാരോഗ്യദൗത്യം കാസര്‍ഗോഡ്, ജില്ലാ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത നിര്‍വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ.വി. സരസ്വതി അധ്യക്ഷത വഹിച്ചു. അമ്മയും കുഞ്ഞും ആശുപത്രി സൂപ്രണ്ട് ഡോ.ബി. സന്തോഷ് ദിനാചരണ സന്ദേശം നല്കി. വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള, സ്ഥിരംസമിതി അധ്യക്ഷരായ കെ. ലത, പി. അഹമ്മദലി, കെ. അനീശന്‍, കെ. പ്രഭാവതി, കൗണ്‍സിലര്‍മാരായ കെ.കെ. ജാഫര്‍, വന്ദന ബല്‍രാജ്, കെ.കെ. ബാബു, എം. ബല്‍രാജ്, കുസുമ ഹെഗ്ഡെ, സി.എച്ച്. സുബൈദ, അബ്ദുള്‍ റഹ്മാന്, കെ.വി. സുശീല, കെ.വി. മായാകുമാരി, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ്. സയന, പാലിയേറ്റീവ് കെയര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷിജി ശേഖര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.പി. ജീജ സ്വാഗതവും അമ്മയും കുഞ്ഞും ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം. രമേശന് നന്ദിയും പറഞ്ഞു.
വായനാ ഇടമൊരുക്കി
പാലിയേറ്റിവ് കെയര്‍
കാഞ്ഞങ്ങാട്: ലോക പാലിയേറ്റിവ് ദിനത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡിലും ഒപിയിലും വായന ഇടമൊരുക്കി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി. രോഗികള്‍ക്കും കൂട്ടിനിരിക്കുന്ന ബന്ധുക്കള്‍ക്കും വേണ്ടിയാണ് വഴിവിളക്ക് എന്ന പേരില്‍ വായന സൗകര്യം ചെയ്ത് നല്‍കിയത്. വായനശാല ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.പി. ജീജ ഉദ്ഘാടനം ചെയ്തു. പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് സി. കുഞ്ഞിരാമന് നായര്‍ അധ്യക്ഷത വഹിച്ചു. വായന ഷെല്‍ഫിലേക്കുള്ള പുസ്തകങ്ങള്‍ ജില്ലാ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ. രാജു മാത്യു ഏറ്റുവാങ്ങി. കെ.ടി. ജോഷിമോന് സ്വാഗതവും ഗോകുലനന്ദന്‍ മോനാച്ച നന്ദിയും പറഞ്ഞു.
സന്ദേശയാത്ര നടത്തി
കുന്നുംകൈ: പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി ഭീമനടി നന്മ പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സന്ദേശയാത്ര നടത്തി. കുന്നുംകൈ ടൗണിൽ വെസ്റ്റ് എളേരി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. വർക്കി ഉദ്ഘാടനം ചെയ്തു. നന്മ പാലിയേറ്റിവ് പ്രസിഡന്റ് പി.ആർ. ചാക്കോ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ പി. അഗസ്റ്റിൻ മുഖ്യാതിഥി ആയിരുന്നു. തോമസ് കാനാട്ട് സ്വാഗതവും ബേബി തയ്യിൽ നന്ദിയും പറഞ്ഞു.
രോഗി-ബന്ധു സംഗമം
നടത്തി
തൃക്കരിപ്പൂർ: വീടുകളിൽ ചികിത്സക്കിടക്കയിലായ രോഗികളെയും ബന്ധുക്കളെയും പാലിയേറ്റിവ് ദിനത്തിൽ കായലോരത്ത് ഒരുമിച്ച് ചേർത്ത് തൃക്കരിപ്പൂർ ഗവ. താലൂക്ക് ആശുപത്രി സെക്കൻഡറി പാലിയേറ്റിവ് വിഭാഗത്തിന്റെ നേതൃത്വത്തിൽ രോഗി-ബന്ധു സംഗമം. നാടൻപാട്ട് കലാകാരൻ സുഭാഷ് അറുകരയുടെ നേതൃത്വത്തിൽ പാട്ടു പാടിയും നൃത്തം ചെയ്തും പാലിയേറ്റിവ് ദിനത്തെ ആഘോഷമാക്കി. വലിയപറമ്പ്, പിലിക്കോട്, തൃക്കരിപ്പൂർ പഞ്ചായത്ത് പരിധിയിലെ വിദഗ്ധ പരിചരണത്തിലിരിക്കുന്ന 60 പരം രോഗികളും ബന്ധുക്കളുമാണ് സംഗമിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ അധ്യക്ഷത വഹിച്ചു.
ബളാൽ പഞ്ചായത്തിൽ
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തുതല ഉദ്ഘാടനം കരുവള്ളടുക്കം സെന്റ് ജോസഫ്സ് യുപി സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം നിർവഹിച്ചു. പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾക്കായുള്ള സംഭാവന പാലിയേറ്റീവ് കെയർ പ്രസിഡന്റ് ബേബി ചെമ്പരത്തിക്ക് കൈമാറി. പിടിഎ പ്രസിഡന്റ് അരവിന്ദാക്ഷൻ, മുഖ്യാധ്യാപിക സിസ്റ്റർ റെജീന മാത്യു, സ്കൂൾ ലീഡർ ജോമോൻ, ജിജി കുന്നപ്പള്ളി, സാജൻ ജോസഫ് എന്നിവർ സംബന്ധിച്ചു.