പങ്കാളിത്ത പെന്ഷന് പദ്ധതി പുരോഗമന സര്‍ക്കാരിന് ഭൂഷണമല്ല: കെ.വി. കൃഷ്ണന്
1495493
Wednesday, January 15, 2025 7:44 AM IST
കാഞ്ഞങ്ങാട്: പങ്കാളിത്ത പെന്ഷന് കോര്‍പ്പറേറ്റ് പെന്ഷന് പദ്ധതിയാണെന്നും അതു പുരോഗമന സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. കൃഷ്ണന്.
അധ്യാപക സര്‍വീസ് സംഘടന സമരസമിതി നടത്തിയ വാഹന ജാഥയ്ക്കു കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെ. പദ്മനാഭന്, സുനില്‍കുമാര്‍ കരിച്ചേരി, സി.കെ. ബിജുരാജ്, കെ.എ. ഷിജോ, എന്‍. യമുന, വിനയന് കല്ലത്ത്, എം.ടി. രാജീവന്, ജി. സുരേഷ്ബാബു, പി.പി. പ്രദീപ്കുമാര്‍, പ്രസാദ് കരുവളം, പി. ദിവാകരന്, കെ. പ്രീത, എ.വി. രാധാകൃഷ്ണന്, ശ്രീജി തോമസ്, എ. ആമിന, ഒ. പ്രതീഷ്, ടി. റിജേഷ്, കെ. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.