തിരുനാൾ ആഘോഷങ്ങൾ
1495619
Thursday, January 16, 2025 1:18 AM IST
മണ്ഡപം സെന്റ് ജോസഫ് പള്ളിയിൽ
മണ്ഡപം: വിശുദ്ധ യൗസേപ്പിതാവിന്റെ പള്ളിയിൽ നവനാൾ തിരുക്കർമങ്ങളും തിരുനാളാഘോഷവും നാളെമുതൽ 26 വരെ നടക്കും. നാളെ ഉച്ചകഴിഞ്ഞ് 3.30നു വികാരി ഫാ. തോമസ് കീഴാരത്തിൽ കൊടിയേറ്റും. 4.30 ന് ആഘോഷമായ തിരുക്കർമങ്ങൾക്കു ശേഷം വചനസന്ദേശം - ഫാ. മാർട്ടിൻ പാഴൂപറമ്പിൽ.
18 മുതൽ 25 വരെ തീയതികളിൽ വൈകുന്നേരം 4.30 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് യഥാക്രമം ഫാ. സെബാസ്റ്റ്യൻ മുട്ടത്തുപാറ, ഫാ. ആന്റണി അരീച്ചാലിൽ, ഫാ. ചാക്കോ കളപ്പുരയ്ക്കൽ, റവ.ഡോ. മാണി മേൽവെട്ടം, ഫാ. മാത്യു വളവനാൽ, ഫാ. ജോസഫ് മടപ്പാംതോട്ടത്തിൽ, ഫാ. മാത്യു ശാസ്താംപടവിൽ, ഫാ. കുര്യാക്കോസ് പ്ലാവുനിൽക്കുംപറമ്പിൽ എന്നിവർ കാർമികത്വം വഹിക്കും. 25 ന് വൈകുന്നേരം ഏഴിന് ഗോക്കടവ് സെന്റ് ജോസഫ് നഗറിലേക്ക് പ്രദക്ഷിണം. തുടർന്ന് തിരുനാൾ സന്ദേശം - ഫാ. ആന്റണി പള്ളിക്കുന്നേൽ. 26നു വൈകുന്നേരം 4.30നു നടക്കുന്ന ആഘോഷമായ തിരുക്കർമങ്ങൾക്ക് ഫാ. ജേക്കബ് ആനിക്കാതോട്ടത്തിൽ, ഫാ. ജോസഫ് കാട്ടിക്കുളക്കാട്ട് എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, സമാപനാശീർവാദം, കലാസന്ധ്യ. ഇടവക കൂട്ടായ്മയിൽ നിന്ന് ആദ്യമായി പ്രൊവിൻഷ്യാൾ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ ലിന്റ തെരേസ ഡിഎമ്മിന് സ്നേഹാദരം നൽകും.
പെരിയ സെന്റ് പോള്‍സ് പള്ളിയിൽ
പെരിയ: സെന്റ് പോള്‍സ് പള്ളിയിൽ വിശദ്ധ പൗലോസ് ശ്ലീഹായുടെ മാനസാന്തരതിരുനാളിന് ഇന്നു രാവിലെ ആറിന് ഇടവക വികാരി ഫാ. ജോസഫ് കൊളുത്താപ്പള്ളില് കൊടിയേറ്റും. നാളെ മുതല്‍ 22 വരെ രാവിലെ ആറിന് നൊവേന, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും.
19നു രാവിലെ ഏഴിനും വൈകുന്നേരം നാലിനും നൊവേന, ആഘോഷമായ പരിശുദ്ധ കുര്‍ബാന. 23നു വൈകുന്നേരം 5.30ന് നൊവേന, ലദീഞ്ഞ്, ആഘോഷമായ പരിശുദ്ധ കുര്‍ബാന-ഫാ. ജോസഫ് നൂറമ്മാക്കല്‍. 24നു 23നു വൈകുന്നേരം 5.30ന് നൊവേന, ലദീഞ്ഞ്, ആഘോഷമായ പരിശുദ്ധ കുര്‍ബാന-ഫാ. ജോണ്‍ വെങ്കിട്ടക്കല്‍.
സമാപനദിനമായ 25നു വൈകുന്നേരം അഞ്ചിന് വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ റാസ-ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ സമാപന ആശിര്‍വാദം.
നീലേശ്വരം സെന്റ് പീറ്റേഴ്സ് പള്ളിയിൽ
നീലേശ്വരം: സെന്റ് പീറ്റേഴ്സ് പള്ളിയിൽ വിശുദ്ധ പത്രോസ് ശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷത്തിന് ഇന്നു വൈകുന്നേരം അഞ്ചിന് ഇടവക വികാരി ഫാ. ആന്‍സില്‍ പീറ്റര്‍ കൊടിയേറ്റും.
തുടര്‍ന്നു നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. റോയി നെടുന്താനം കാര്‍മികത്വം വഹിക്കും. വചസന്ദേം-ഡീക്കന്‍ ലിയോ ആന്റണി. നാളെ വൈകുന്നേരം അഞ്ചിന് ജപമാല, ദിവ്യബലി, നൊവേന-ഫാ. ജിനോ ജോര്‍ജ് ചക്കാലയ്ക്കല്‍. വചനസന്ദേശം-ഫാ. മെല്വിന് ദേവസി. 18നു വൈകുന്നേരം 4.30നു ജപമാല, ദിവ്യബലി, നൊവേന-ഫാ. ജോണ്സണ് നെടുംപറമ്പില്‍. വചനസന്ദേശം-ഫാ. ജിനു ക്ലീറ്റസ്. തുടര്‍ന്ന് പള്ളിയില്‍ നിന്നും ചിറപ്പുറം ജംഗ്ഷനിലേക്ക് നഗരപ്രദക്ഷിണം.
സമാപനദിനമായ 19നു രാവിലെ 10ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി-ഫാ. ജോസ് പുളിക്കത്തറ. വചനസന്ദേശം-ഫാ. ജോസഫ് അനില്‍. തുടര്‍ന്ന് സ്നേഹവിരുന്ന്, തിരുനാള്‍ കൊടിയിറക്കം.