മനോനില തെറ്റിയ യുവാവിന് തുണയായി ലീഗൽ സർവീസസ് കമ്മിറ്റി
1495496
Wednesday, January 15, 2025 7:44 AM IST
വെള്ളരിക്കുണ്ട്: മനോനില തെറ്റിയ യുവാവിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലെ പാരാലീഗൽ വോളന്റിയർ മഹേശ്വരിയുടെ ഇടപെടലിലൂടെ പുതുജീവിതം. വെസ്റ്റ് എളേരി പഞ്ചായത്തിൽ 15 വർഷത്തിലധികമായി മാനസിക പ്രശ്നം മൂലം ബുദ്ധിമുട്ടുകയായിരുന്ന ആളിനെ കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിൽ കൊണ്ടു പോയി മൂന്നുമാസം ചികിത്സ നടത്തി അസുഖം ഭേദമായതിന് ശേഷം തിരിച്ചു വീട്ടിൽ കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇയാൾക്ക് പ്രായമായ അമ്മ മാത്രമാണുള്ളത്.
വാസയോഗ്യമല്ലാത്ത വീടാണുള്ളത്. അതുകാരണം കുറച്ചു നാൾ അമ്പലത്തറ സ്നേഹാലയത്തിൽ താമസിക്കാനുള്ള അനുവാദം ബ്രദർ ഈശോദാസ് നൽകി. അതിനു ശേഷം വീട് കുറച്ചു നന്നാക്കി. ഏകദേശം മൂന്നു മാസത്തോളം അമ്പലത്തറ സ്നേഹാലയത്തിൽ ബ്രദറിന്റെ പരിചരണത്തിൽ കഴിഞ്ഞു.
ഇന്നലെ സ്നേഹാലയത്തിൽ നിന്ന് സ്വന്തം വീട്ടിൽ കൊണ്ടുപോയി വിട്ടു. ഈ ആളിനെ കോഴിക്കോട് കൊണ്ടുകാനും. ഇവിടെ തിരിച്ചു വീട്ടിൽ എത്തിക്കാനും വേണ്ടി എല്ലാവിധ സഹായങ്ങളും ഹൊസ്ദുർഗ് ലീഗൽ സർവീസ് കമ്മറ്റി ചെയർമാനും അഡീ. ജില്ലാ ജഡ്ജുമായ പി.എം. സുരേഷ്, സെക്രട്ടറി മോഹനൻ എന്നിവർ നൽകി.