യാത്രയ്ക്കിടെ വിദ്യാര്‍ഥിയെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പീഡിപ്പിച്ചതായി പരാതി
1495489
Wednesday, January 15, 2025 7:44 AM IST
നീലേശ്വരം: കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ 16കാരനെ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ പീഡിപ്പിച്ചതായി പരാതിയില്‍ നീലേശ്വരം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞവര്‍ഷം മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. അമ്മയ്ക്കൊപ്പം നീലേശ്വരത്തു നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്നു വിദ്യാര്‍ഥി. ഇരുവരും രണ്ടു സീറ്റുകളിലായാണ് ഇരുന്നത്.
അസ്വഭാവികമായി പെരുമാറിയ കുട്ടിയെ സ്കൂള്‍ അധികൃതര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രതിയെ കണ്ടാല്‍ മാത്രമേ കുട്ടിക്ക് തിരിച്ചറിയാന്‍ സാധിക്കുകയുള്ളുവെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.