പെരുമ്പട്ട മഖാം ഉറൂസിന് തുടക്കമായി
1495621
Thursday, January 16, 2025 1:18 AM IST
വെള്ളരിക്കുണ്ട്: പെരുമ്പട്ട മഖാം ഉറൂസിന് തുടക്കമായി. മഖാം സിയാറത്തിന് മുഹിയുദ്ദീൻ ദാരിമി നേതൃത്വം നൽകി. ഉറൂസ് കമ്മറ്റി ചെയർമാൻ എം. അഷ്റഫ് ഹാജി പതാക ഉയർത്തി. ഹാഫിള് ആദിൽ നിസാമി ഉദ്ഘാടനം ചെയ്തു.
സമാപനദിനമായ 20ന് ഉച്ചയ്ക്ക് ഒന്നിന് മൗലീദ് പാരായണവും അന്നദാനവും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ എം. മുഹമ്മദലി, എ.ജി. മുജീബ്, എം. ഹനീഫ, എം. സിദ്ദിഖ്, എം.ടി.പി. ആബിദ് എന്നിവർ സംബന്ധിച്ചു.