1.16 കിലോ കഞ്ചാവുമായി പിടിയിൽ
1495620
Thursday, January 16, 2025 1:18 AM IST
മഞ്ചേശ്വരം: ഓട്ടോറിക്ഷയില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 1.16 കിലോഗ്രാം കഞ്ചാവുമായി കര്‍ണാടക സ്വദേശികളായ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. മഞ്ചനടി ഉറുമാനെയിലെ ജാഫര്‍ സിദ്ദിഖ് (23), ഉള്ളാളിലെ മുഹമ്മദ് സിറാജുദ്ദീന് (25), ബങ്കര കസബയിലെ മുഹമ്മദ് നിയാസ്(21) എന്നിവരെയാണ് വൊര്‍ക്കാടി തിമങ്കൂരില് മഞ്ചേശ്വരം പോലീസ് പിടികൂടിയത്. കര്‍ണാടക കേന്ദ്രികരിച്ച് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന കഞ്ചാവ് മാഫിയയിലെ പ്രധാന ശൃഖലയിലെ കണ്ണികളാണ് പിടികൂടിയ മൂവരുമെന്ന് പോലീസ് പറഞ്ഞു. മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ഇ. അനൂപ്കുമാര്‍, എസ്ഐമാരായ രതീഷ് ഗോപി, ഉമേഷ്, മനുകൃഷ്ണന്, എഎസ്ഐ അതുല്‍ റാം, സിപിഒ ധനേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.