കായിക ഘോഷയാത്ര നടത്തി
1495491
Wednesday, January 15, 2025 7:44 AM IST
കാഞ്ഞങ്ങാട്: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് കായിക ഘോഷയാത്ര നടത്തി. മുന്‍ ഇന്ത്യന്‍ കബഡി താരം ജഗദീഷ് കുമ്പള, മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം അഞ്ജു ബാലകൃഷ്ണന്, വോളിബോള്‍ അന്തര്‍ ദേശീയ താരം അക്ഷയ് പ്രകാശ് എന്നിവര്‍ പങ്കെടുത്തു. ഫുട്ബോള്‍, ക്രിക്കറ്റ്, കബഡി, കമ്പവലി തുടങ്ങിയ കായിക ഇനങ്ങളുടെ പ്രകടനവും ഘോഷയാത്രയില്‍ ഉണ്ടായിരുന്നു. പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. രമേശന് ഫ്ലാഗ് ഓഫ് ചെയ്തു. നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിച്ചു.