കെബിആര്എ കളക്ടറേറ്റ് ധര്‍ണ നടത്തി
1495919
Friday, January 17, 2025 1:04 AM IST
കാസര്‍ഗോഡ്: പെന്ഷന് പദ്ധതി കേരള ബാങ്ക് ഏറ്റെടുക്കുക, രാജേന്ദ്രന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ട് അപാകതകള്‍ പരിഹരിച്ച് നടപ്പിലാക്കുക, ഡിഎ പുനഃസ്ഥാപിക്കുക, കമ്മീഷന് ശുപാര്‍ശ ചെയ്ത വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരിക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന് കളക്ടറേറ്റിന് മുമ്പില്‍ ധര്‍ണ നടത്തി.
എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ശ്രീധരന് അധ്യക്ഷത വഹിച്ചു. എ. പ്രകാശ് റാവു, ഷാഹുല്‍ ഹമീദ്, വി. രാജന്, എം. ശ്രീനിവാസന്, പി.കെ. പ്രകാശ്കുമാര്, എം. പത്മാക്ഷന്, എ.കെ. മാധവന് നായര്‍, പി. കുഞ്ഞികൃഷ്ണന്, എം. കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ടി.വി. മോഹനന് സ്വാഗതവും വൈസ് പ്രസിഡന്റ് സതീശന് കരിങ്ങാട്ട് നന്ദിയും പറഞ്ഞു.