മലപ്പച്ചേരി അഗതിമന്ദിരത്തിൽ സഹപാഠികളുടെ സ്നേഹസന്ദർശനം
1494534
Sunday, January 12, 2025 1:55 AM IST
നീലേശ്വരം: പടന്ന എംആർ വിഎച്ച്എസ്എസിലെ പത്തോരം എസ്എസ്എൽസി ബാച്ച് കൂട്ടായ്മ മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിൽ സ്നേഹസന്ദർശനം നടത്തി. ന്യൂ മലബാർ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സുസ്മിത ചാക്കോ, പത്തോരം കൂട്ടായ്മ ചെയർമാൻ എം.വി. റിസ്വാൻ, പി.കെ. നഫീസത്ത്, കെ.എം. ഖാദർ, പി.കെ. സുബൈദ, റഹ്മാൻ, ഉബൈന എന്നിവർ പ്രസംഗിച്ചു. സ്ഥാപനത്തിലെ അച്ഛനമ്മമാർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷവും ഭക്ഷണവിതരണവും നടത്തി