കെസിവൈഎം നസ്രാണി കാർണിവൽ ഉദ്ഘാടനം ചെയ്ത ു
1494768
Monday, January 13, 2025 1:09 AM IST
ബളാൽ: നസ്രാണി പാരമ്പര്യ കലകൾ അണിനിരത്തിക്കൊണ്ട് കെസിവൈഎം സംഘടിപ്പിക്കുന്ന നസ്രാണി കാർണിവലിന്റെ വെള്ളരിക്കുണ്ട് ഫൊറോന തല ഉദ്ഘാടനം ബളാലിൽ ചെറുപുഷ്പ മിഷൻ ലീഗ് ഫൊറോന ഡയറക്ടർ ഫാ. ജെയിംസ് മൂന്നാനപ്പള്ളിൽ നിർവഹിച്ചു. കെസിവൈഎം ഫൊറോന പ്രസിഡന്റ് അമൽ പേഴുംകാട്ടിൽ അധ്യക്ഷത വഹിച്ചു.
ഫാ. ജോബിൻ കൊട്ടാരത്തിൽ, ഫാ. ഷാനറ്റ് ചിരണക്കൽ, ജിനിൽ കളരിക്കൽ, വിപിൻ മാറുകാട്ടുക്കുന്നേൽ, റോസ് തോട്ടത്തിൽ, എമിൽ നെല്ലംകുഴിയിൽ, അഖിൽ നെല്ലിക്കൽ, ജോയൽ എന്നിവർ പ്രസംഗിച്ചു. സി. റോയസ് എസ്എച്ച്, ജസ്ന കാവുപുരയ്ക്കൽ, സജിത്ത് മുരിങ്ങാനോലിൽ, ജെസ്ലിൻ കാനക്കാട്ട്, ജിസ്റ്റോ പ്രയാറ്റിൽ, ജിനു പനച്ചികത്തിൽ, സെബാസ്റ്റ്യൻ വട്ടവയലിൽ, ആഞ്ജല കൊല്ലംപറമ്പിൽ, ടോണി ചേപ്പുകാലായിൽ, ജോർജ് മുരിങ്ങത്തുപറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.