അംബികാസുതന്‍ മാങ്ങാടിന് പുരസ്കാരം
1495497
Wednesday, January 15, 2025 7:44 AM IST
കാഞ്ഞങ്ങാട്: വി. കോമന് മാസ്റ്റര്‍ സ്മാരക സംസ്കൃതി ചെറുകഥാ പുരസ്കാരത്തിന് അംബികാസുതന്‍ മാങ്ങാടിന്റെ പുസ്തകവീട് എന്ന ചെറുകഥ അര്‍ഹമായി. 10,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്കാരം 26ന് ഉച്ചയ്ക്കു രണ്ടിന് പുല്ലൂര്‍ കണ്ണാങ്കോട്ട് സംസ്കൃതി ഹാളില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ കഥാകൃത്ത് വി.ആര്. സുധീഷ് സമ്മാനിക്കും.
പത്രസമ്മേളനത്തില്‍ സംസ്കൃതി പ്രസിഡന്റ് രത്നാകരന് മധുരമ്പാടി, സന്തോഷ് പനയാല്‍, കെ. ഗോപി, വി.വി. ഉണ്ണികൃഷ്ണന്, വി.വി. ബാലകൃഷ്ണന്, അനില്‍ പുളിക്കാല്‍, ഭാസ്കരന് പുല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.