സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനം 15 ന്
1494770
Monday, January 13, 2025 1:09 AM IST
രാജപുരം: ഫോളിഫാമിലി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനം 15 ന് രാവിലെ 10 മണിക്ക് കോട്ടയം ആർച്ച് ബിഷപ് മാർ. മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ.കെ. മാണിക്കരാജ് മുഖ്യപ്രഭാഷണം നടത്തും.
സ്കൂൾ വാർഷികം ട്രഷറി ഡയറക്ടർ വി. സാജൻ ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ.ഡോ .തോമസ് പുതിയകുന്നേൽ അധ്യക്ഷത വഹിക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിക്ക് നിർമിച്ച് നൽകുന്ന സ്നേഹവീടിന്റെ താക്കോൽ ദാനം മാർ മാത്യു മൂലക്കാട്ട് നിർവഹിക്കും. ഒരു വർഷം നീണ്ടുനിന്ന ആഘോഷവേളയിൽ മറ്റു നിരവധി പ്രവർത്തനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.