കാസർഗോഡ് ഗവ. വിഎച്ച്എസ്എസ് ഫോർ ഗേൾസ് സുവർണ ജൂബിലി ആഘോഷം സമാപിച്ചു
1494769
Monday, January 13, 2025 1:09 AM IST
കാസർഗോഡ്: ഗവ. വിഎച്ച്എസ്എസ് ഫോർ ഗേൾസ് സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. സി.എച്ച്. കുഞ്ഞമ്പു എംഎൽഎ മുഖ്യാതിഥിയായി.
നഗരസഭ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, വിഎച്ച്എസ്ഇ കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടർ ആർ. രാജേഷ് കുമാർ, അസി. ഡയറക്ടർ ആർ ഉദയകുമാരി, ഡിഡിഇ ടി.വി. മധുസൂദനൻ, പ്രിൻസിപ്പൽ എം. രാജീവൻ, പിടിഎ പ്രസിഡന്റ് റാഷിദ് പൂരണം എന്നിവർ പ്രസംഗിച്ചു.