കിനാനൂര്‍ വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായി
1494540
Sunday, January 12, 2025 1:55 AM IST
കരിന്തളം: മൂന്നു ഘട്ടങ്ങളിലായി ജില്ലയില്‍ ഇതു വരെ 38 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചു. ഇതില്‍ 27 വില്ലേജുകളില്‍ സര്‍വേ പൂര്‍ത്തിയായി. സര്‍വേ അതിരടയാള നിയമപ്രകാരം 9(2) നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. ഭൂവുടമസ്ഥര്‍ പരിശോധന നടത്തുകയും പരാതികളും ആക്ഷേപങ്ങളും തീര്‍പ്പാക്കുകയും ചെയ്തു.
കിനാനൂര്‍ വില്ലേജില്‍ ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാക്കി സര്‍വേ അതിരടയാള നിയമ പ്രകാരം 9(2) നോട്ടിഫിക്കേഷന്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഈ വില്ലേജില്‍ ഇനിയും ഭൂവിവരങ്ങള്‍ പരിശോധിക്കാത്തവര്ക്കും ഭൂരേഖകള്‍ ഹാജരാക്കാത്തവര്‍ക്കും ഒരാഴ്ച്ചക്കകം ബന്ധപ്പെട്ട രേഖകള്‍ സഹിതം ക്യാമ്പ് ഓഫീസില്‍ നേരിട്ട് എത്തിയോ ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ടോ ലിങ്കില്‍ കയറി ഓണ്‍ലൈന്‍ ആയോ പരിശധന നടത്താം.
എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ കിനാനൂര്‍ വില്ലേജിലെ ഭൂവുടമസ്ഥര്‍ ഡിജിറ്റല്‍ സര്‍വേയുമായി സഹകരിക്കണം.
സര്‍വെ അതിരടയാള നിയമ പ്രകാരം 13 നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചതിനുശേഷം മാത്രമേ ഭൂസേവനങ്ങള്‍ എല്ലാം ഓണ്‍ലൈന്‍ ആയി മാത്രമേ ലഭ്യമാവുകയുള്ളൂ.
റവന്യു, രജിസ്ട്രേഷന്, സര്‍വേ വകുപ്പുകള്‍ മുഖാന്തിരമുള്ള കരമടവ്, സൈറ്റ് പ്ലാന്‍, വസ്തു കൈമാറ്റം തുടങ്ങി എല്ലാ സേവനങ്ങളും ഇതു വഴി മാത്രമേ ലഭിക്കുകയുള്ളൂ. ഫോണ്‍: 94460 18746,9400453385.