റാണിപുരത്ത് സ്പൈഡർ സർവേ നടത്തി
1494771
Monday, January 13, 2025 1:09 AM IST
റാണിപുരം: റാണിപുരത്തെ വിവിധയിനം ചിലന്തികളെ കുറിച്ച് പഠിക്കാനും ജൈവവൈവിധ്യ രജിസ്റ്റർ തയeറാക്കുന്നതിനുള്ള വിവരശേഖരണം നടത്തുന്നതിനുമായി സ്പൈഡർ സർവേ നടത്തി. വനംവകുപ്പ്, റാണിപുരം വനസംരക്ഷണ സമിതി, പനത്തടി പഞ്ചായത്ത് ജൈവ പരിപാലന സമിതി, ടീം സാലിക, കാസർഗോഡ് ബേഡേഴ്സ് എന്നിവയുടെ സഹകരണത്തോടെ രണ്ടു ദിവസങ്ങളിലായി നടത്തിയ സർവേ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെംബർ സെക്രട്ടറി ഡോ.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, സ്ഥിരം സമിതി അധ്യക്ഷരായ ലത അരവിന്ദ്, സുപ്രിയ ശിവദാസ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പ, വനസംരക്ഷണ സമിതി സെക്രട്ടറി ഡി. വിമൽ രാജ്, നാച്ചുറലിസ്റ്റ് കെ.എം. അനൂപ്, എം.കെ. സുരേഷ്, സ്നേഹ ഷാജി, ഡോ.എ.പി.സി. അഭിജിത്, അമോഘ പ്രശാന്ത, കൃഷ്ണ പൂർണ എന്നിവർ പ്രസംഗിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സർവേയിൽ പങ്കെടുത്തു.