സംഗീതനാടക അക്കാഡമി അമേച്വർ നാടകമത്സരം നടക്കാവിൽ
1495492
Wednesday, January 15, 2025 7:44 AM IST
തൃക്കരിപ്പൂർ: കേരള സംഗീത നാടക അക്കാഡമി ഉത്തരമേഖല അമേച്വർ നാടക മത്സരം 17 മുതൽ 22 വരെ നടക്കാവ് നെരൂദ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.
17നു പാലക്കാട് നവരംഗിന്റെ ഇദം ന മമ, 18നു കോഴിക്കോട് കുട്ടോത്ത് പ്രീതി കലാനിലയത്തിന്റെ ഉണ്ടയുടെ പ്രേതം, 19നു മാഹി നാടകപ്പുരയുടെ ഒരു പാലസ്തീൻ കോമാളി, 20നു കോഴിക്കോട് റിമംബറൻസ് തിയേറ്ററിന്റെ ഗദ്ദിക, 21നു കണ്ണൂർ സംഗമം കലാഭവന്റെ പെരടിയിലെ രാപ്പകലുകൾ, 22നു തൃശൂർ പല്ലിശേരി അമ്മ കലാക്ഷേത്രയുടെ മലമകൻ എന്നീ നാടകങ്ങൾ അരങ്ങിലെത്തും. 18നു നാടക ഗാനസന്ധ്യയും 20നു സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ, ഗായകൻ പി. ജയചന്ദ്രൻ എന്നിവരുടെ അനുസ്മരണവും നടക്കും.
17നു വൈകുന്നേരം അഞ്ചിന് ജി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായിരിക്കും. എല്ലാ ദിവസവും രാത്രി ഏഴിന് നാടകങ്ങൾ അരങ്ങിലെത്തും. 22നു നടക്കുന്ന സമാപന സമ്മേളനം സിനിമാനടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ഉദിനൂർ ബാലഗോപാലൻ, സി. മുരളി, പി. സനൽ, ടി.വി. രവി, കെ.വി. രൂപേഷ് എന്നിവർ പങ്കെടുത്തു.