എകെപിഎ ധര്‍ണ നടത്തി
1495495
Wednesday, January 15, 2025 7:44 AM IST
കാഞ്ഞങ്ങാട്: വൈദ്യുതിചാര്‍ജ് വര്‍ധനവ് പിന്‍വലിക്കുക, ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്ക് വാടക ഇനത്തില്‍ ഏര്‍പ്പെടുത്തിയ 18 ശതമാനം അധിക ജിഎസ്ടി പിന്‍വലിക്കുക, ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലും അക്ഷയ കേന്ദ്രങ്ങളിലും ഫോട്ടോ പ്രിന്റ് ചെയത് കൊടുക്കുന്നത് അവസാനിപ്പിക്കുക, ഫോട്ടോഗ്രഫി മേഖലയിലേക്കുള്ള അനധികൃത കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി.വി. സുഗുണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് മണി, സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, സംസ്ഥാന വനിതാ വിംഗ് കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് തൈക്കടപ്പുറം എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വി.എന്‍. രാജേന്ദ്രന് സ്വാഗതവും ജില്ലാ ട്രഷറര്‍ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.