സെന്റ് എലിസബത്ത് സ്കൂളിന് സ്മാർട്ട് ഡിസ്പ്ലേ
1495916
Friday, January 17, 2025 1:04 AM IST
വെള്ളരിക്കുണ്ട്: ഫെഡറൽ ബാങ്ക് ഭീമനടി ശാഖയുടെ സിഎസ്ആർ പ്രവർത്തനത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺവന്റ് സ്കൂളിന് ഇന്റലിജന്റ് ഇന്ററാക്ടീവ് സ്മാർട്ട് ഡിസ്പ്ലേ നൽകി. കേരള കേന്ദ്രസർവകലാശാല രജിസ്ട്രാർ മുരളീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മലേപറമ്പിൽ അധ്യക്ഷത വഹിച്ചു.
ഫെഡറൽ ബാങ്ക് കാഞ്ഞങ്ങാട് ക്ലസ്റ്റർ ഹെഡ് വി. രാഹുൽ കൃഷ്ണൻ, ഭീമനടി ബ്രാഞ്ച് മനേജർ എൻ. ജിജിത്ത്, സ്റ്റാഫ് അസിസ്റ്റന്റ് റിനോ റെജി എന്നിവർ പ്രസംഗിച്ചു.