കേരളബാങ്ക് പ്രാഥമികസംഘങ്ങളുടെ അന്തകനായി മാറി: സോണി സെബാസ്റ്റ്യന്‍
1495616
Thursday, January 16, 2025 1:18 AM IST
കാസര്‍ഗോഡ്: കേരള ബാങ്ക് പ്രാഥമിക സഹകരണസംഘങ്ങളുടെ അന്തകനായി മാറിയതായി കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍. സഹകരണ ജനാധിപത്യവേദി ജില്ലാ കമ്മിറ്റി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയെ കഴുത്തു ഞെരിച്ച് കൊല്ലാനുള്ള ശ്രമമാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്.
സമസ്ത മേഖലയിലും പൂര്‍ണ പരാജയമായ പിണറായി സര്‍ക്കാര്‍ ഏതാനും മാസം കഴിഞ്ഞാല്‍ അധികാരത്തില്‍ കാണില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണ ജനാധിപത്യവേദി ജില്ലാ ചെയര്മാന് കെ. നീലകണ്ഠന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി. ഹക്കീം കുന്നില്‍, എം. അസിനാര്‍, എ. ഗോവിന്ദന് നായര്‍, പി.ജി. ദേവ്, സോമശേഖര ഷേണി, പി.വി. സുരേഷ്, മാമുനി വിജയന്, ടോമി പ്ലാച്ചേരി, ധന്യ സുരേഷ്, ഗീത കൃഷ്ണന്, എം.സി. പ്രഭാകരന്, ഹരീഷ് പി. നായര്‍, കെ.വി. സുധാകരന്, മീനാക്ഷി ബാലകൃഷ്ണന്, കെ.വി. ഭക്തവത്സലന്, പി.കെ. വിനോദ്കുമാര്‍, ജി. നാരായണന് എന്നിവര്‍ പ്രസംഗിച്ചു.