കേരളത്തിൽ സ്ത്രീ സംരക്ഷണം ഇല്ലാതായി: ബിന്ദു കൃഷ്ണ
1494533
Sunday, January 12, 2025 1:55 AM IST
തൃക്കരിപ്പൂർ: കേരളത്തിലെ എൽഡിഎഫ് ഭരണത്തിൽ സ്ത്രീകളുടെ സംരക്ഷണം പൂർണമായും ഇല്ലാതായെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ആരോപിച്ചു.
വാളയാർ കേസ് അട്ടിമറിക്കാൻ പോലീസിന്റെ ഉന്നത നിലയിലിരുന്ന ഉദ്യോഗസ്ഥരാണ് കൂട്ടുനിന്നതെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളതെന്ന് അവർ പറഞ്ഞു.
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രയുടെ ജില്ലാതല സമാപന സമ്മേളനം തൃക്കരിപ്പൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിന്ദു കൃഷ്ണ.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ ജെബി മേത്തർ, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, കെപിസിസി അംഗങ്ങളായ കരിമ്പിൽ കൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ, കെ.വി. ഗംഗാധരൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, നസീമ ഖാദർ, ആർ. ബിന്ദു, രജനി രാമാനന്ദ്, കെ. സിന്ധു, ജയലക്ഷ്മി ദത്തൻ, ഇ.എം. ആനന്ദവല്ലി, ധന്യ സുരേഷ്, മാമുനി വിജയൻ, കെ.പി. പ്രകാശൻ, പി.വി. സുരേഷ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ. രതില, ഒ. സുജാത, എം.കെ. പ്രസന്ന എന്നിവർ പ്രസംഗിച്ചു.