വന്യമൃഗശല്യം: സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് ആശങ്കാജനകം- കോണ്‍ഗ്രസ്
1495499
Wednesday, January 15, 2025 7:44 AM IST
ഉദുമ: വന്യമൃഗശല്യം കാസര്‍ഗോഡ് ജില്ലയുടെ പല ഭാഗങ്ങളിലും രൂക്ഷമായിരിക്കുമ്പോഴും നാനാഭാഗങ്ങളിലും നിരന്തര പരാതി ഉയര്‍ന്നിട്ടും ഫോറസ്റ്റ് അധികൃതരും സര്‍ക്കാര്‍ സംവിധാനവും ഒരു നടപടിയും കൈക്കൊള്ളാത്തതില്‍ ഉദുമ നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം ഉത്കണ്ഠ രേഖപ്പെടുത്തി.
വനപ്രദേശങ്ങളില്‍ മാത്രമല്ല മറ്റു പഞ്ചായത്തുകളില്‍ പുലി, ആന, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യം നിയന്ത്രണാദീതമാണ്. കര്‍ഷകരുടെ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതിനപ്പുറത്ത് സാധാരണ ജനങ്ങളുടെ ജീവന് ആപത്തുണ്ടാക്കുന്ന തരത്തില്‍ വന്യമൃഗങ്ങളുടെ ആധിക്യമുണ്ടായിട്ടു സംസ്ഥാന സര്‍ക്കാര്‍ ഏറെ ലാഘവത്തോടെയാണ് ഇതു കാണുന്നത്. വന്യമൃഗങ്ങളുടെ ശല്യം പരിഹരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗത തുടരുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ഭക്തവത്സലന് അധ്യക്ഷത വഹിച്ചു. ഹക്കീം കുന്നില്‍, എം.സി. പ്രഭാകരന്, എം. കുഞ്ഞമ്പു നമ്പ്യാര്‍, വി.ആര്. വിദ്യാസാഗര്‍, ഗീത കൃഷ്ണന്, ടി. ഗോപിനാഥന് നായര്‍, കെ.ആര്. കാര്ത്തികേയന്, മിനി ചന്ദ്രന്, എം. ബലരാമന് നമ്പ്യാര്‍, ഗോപാലന് ഇരിയ, അഗസ്റ്റിന് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.