വർഷങ്ങളായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
1486424
Thursday, December 12, 2024 3:32 AM IST
മഞ്ചേശ്വരം: പോലീസിനെ കബളിപ്പിച്ച് വര്‍ഷങ്ങളായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.
ഉപ്പള കൈക്കമ്പ സ്വദേശി ആദം ഖാന് (24) ആണ് അറസ്റ്റിലായത്. 2020ല്‍ മഞ്ചേശ്വരത്തെ വധശ്രമകേസില്‍ പിടിയിലായി പടന്നക്കാട് കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനില്‍ കഴിയവേ ജനല്‍ വഴി പ്രതി രക്ഷപ്പെടുകയായിരുന്നു .
തുടര്‍ന്ന് കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. കര്‍ണാടക, ആന്ധ്രാപ്രദേശ് ,കേരളം എന്നി സംസ്ഥാനങ്ങളിലായി വധശ്രമം, മോഷണം, കഞ്ചാവ് വില്പന വിവിധ കേസുകളില്‍ പ്രതിയാണ് പിടികൂടിയ ആദം ഖാന്.
ഏറെ നാളായി പോലീസ് നിരീക്ഷണത്തിലായിരുന്ന പ്രതി കൈക്കമ്പയിലെ വീട്ടില്‍ രഹസ്യമായി വരവെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.
കാസര്‍ഗോഡ് ഡിവൈഎസ്പി സി.കെ. സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ അനൂബ് കുമാര്‍, എസ്ഐ രതീഷ് ഗോപി, സിപിഒമാരായ വിജയന്, കെ. എം. അനീഷ് കുമാര്‍, എം. സന്ദീപ്, സി.എച്ച്. ഭക്തശൈവന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.