ബി-ഡിവിഷന് ക്രിക്കറ്റ്: ഒലീവ് ബംബ്രാണ ചാമ്പ്യന്മാര്
1485806
Tuesday, December 10, 2024 6:02 AM IST
കാസര്‍ഗോഡ്: ജില്ലാ ലീഗ് ക്രിക്കറ്റ് ബി ഡിവിഷന് ടൂര്‍ണമെന്റില്‍ ഒലീവ് ബംബ്രാണ ചാമ്പ്യന്മാരായി. കാഞ്ഞങ്ങാട് ക്രിക്കറ്റ് ക്ലബിനെ ഏഴു വിക്കറ്റിനാണ് അവര്‍ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിലെ താരവും മികച്ച ബാറ്ററുമായി കാഞ്ഞങ്ങാട് ക്രിക്കറ്റ് ക്ലബിന്റെ സി.ബി. ഷഫീഖിനെയും മികച്ച ബൗളറായി ഒലീവ് ബംബ്രാണയുടെ മുഹമ്മദ് ഷിഹാബിനെയും തെരഞ്ഞെടുത്തു.
വിജയികള്‍ക്കുള്ള ട്രോഫി മുന്‍ എംഎല്‍എ കെ.എം. ഷാജി സമ്മാനിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് എന്‍.എ. അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.