ബോധവത്കരണ പരിപാടി നടത്തി
1486270
Wednesday, December 11, 2024 8:03 AM IST
രാജപുരം: കള്ളാർ പഞ്ചായത്ത് കൃഷിഭവൻ ക്രോപ്പ് ഹെൽത്ത് മാനേജ്മെന്റ് 2024 പദ്ധതിയുടെ ഭാഗമായി എലി നിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
പദ്ധതിയുടെ ഭാഗമായി എലിവിഷം സൗജന്യമായി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വി. സബിത അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.എം. ഹനീന ക്ലാസെടുത്തു. അഞ്ജനമുക്കൂട് പാടശേഖര സമിതി പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നായർ സ്വാഗതവും പെസ്റ്റ് സ്കൗട്ട് കെ. രജനി നന്ദിയും പറഞ്ഞു.