മേരിപുരം സെന്റ് മേരീസ് ദേവാലയത്തിന് തറക്കല്ലിട്ടു
1485685
Monday, December 9, 2024 7:24 AM IST
കുറ്റിക്കോൽ (കരിവേടകം) : 1962-ൽ സ്ഥാപിതമായ മേരിപുരം ഇടവകയുടെ പുതിയ ദേവാലയ നിർമാണത്തിന്റെ ശിലാസ്ഥാപന കർമം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. ഇടവക വികാരി ഫാ.അനീഷ് ചക്കിട്ടമുറിയിൽ, മുൻവികാരി ഫാ.ആന്റണി ചാണാക്കാട്ടിൽ, കരിവേടകം ബനഡിക്ടൈൻ ആശ്രമം സുപ്പിരിയർ ഫാ.ബിജു കുഴിവേലിൽ, ഫാ. സിനോയി കൊട്ടാരത്തിൽ, ഫാ. ജിജേഷ് കൊടക്കനാൽ, മുൻ വികാരിമാരായ ഫാ. ജയിംസ് ആനക്കല്ലിൽ, ഫാ. സെബാസ്റ്റ്യൻ വാഴക്കാട്ട്, ഫാ. ജോസഫ് കദളിയിൽ എന്നിവരും ഇടവകയിൽ നിന്നുള്ള വൈദികരായ ഫാ.മാത്യു പയ്യനാട്ട്, ഫാ.ജോൺ വള്ളോംമ്പ്രായിൽ എന്നിവരും സഹകാർമികത്വം വഹിച്ചു.
ചടങ്ങിൽ മുതിർന്ന വൈദികരെ ആദരിക്കുകയും എംഎസ്എംഐ മേരിപുരം കോൺവന്റിലെ സിസ്റ്റർമാരുടെ വ്രതനവീകരണം നടത്തുകയും ചെയ്തു. ഫൊറോനാ വികാരി ഫാ. ജോസഫ് വാരണത്ത്, ഫാ. തോമസ് പാമ്പക്കൽ, ഫാ. ജോർജ് പഴേപറമ്പിൽ, ഫാ. ലിഖിൽ ഐക്കരയിൽ എന്നിവർ സംബന്ധിച്ചു.