കപ്പലിൽനിന്ന് കാണാതായ ആൽബർട്ടിന്റെ വീട്ടിൽ ആശ്വാസവാക്കുകളുമായി ആർച്ച്ബിഷപ്്
1485684
Monday, December 9, 2024 7:24 AM IST
രാജപുരം: മാസങ്ങൾക്കുമുമ്പ് കപ്പൽ ജോലിക്കിടെ കടലിൽ കാണാതായ മാലക്കല്ല് അഞ്ചാലയിലെ ആൽബർട്ട് ആന്റണിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് ആശ്വാസവാക്കുകൾ പകർന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
ആൽബർട്ടിന്റെ പിതാവ് റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കുഞ്ചിറകാട് കെ.എം. ആന്റണിയും മാതാവ് എം.എൽ. ബീനയുമായും സഹോദരങ്ങളും മറ്റു കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.
കള്ളാർ ഇൻഫന്റ് ജീസസ് പള്ളി വികാരി ഫാ. ജോർജ് പഴേപ്പറമ്പിലും ആർച്ച്ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് ആൽബർട്ടിനെ ഹോങ്കോംഗിൽനിന്ന് ബ്രസീലിലേക്കുള്ള കപ്പൽയാത്രയ്ക്കിടെ ട്രൂ കോൺറാഡ് എന്ന കപ്പലിൽ നിന്നും കാണാതായത്.