നാടക മത്സരം: വിജയികളെ പ്രഖ്യാപിച്ചു
1486263
Wednesday, December 11, 2024 8:03 AM IST
കാസര്‍ഗോഡ്: ഉദുമ ബേവൂരി സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച അഞ്ചാമത് കെ.ടി. മുഹമ്മദ് സംസ്ഥാനതല നാടകമത്സരം വിജയികളെ പ്രഖ്യാപിച്ചു.
മികച്ച നാടകം: യാനം, രണ്ടാമത്തെ നാടകം: സ്നേഹമുള്ള യക്ഷി, നടന്: അയൂബ്ഖാന് (യാനം), നടി: മല്ലിക (യാനം), രണ്ടാമത്തെ നടന്: മനു കാവുന്തല (മഴവില്ല്), രണ്ടാമത്തെ നടി: ബിന്ദു തൊടുപുഴ (മഴവില്ല്), സംവിധായകന്: മനോജ് നാരായണന് (യാനം, കലുങ്ക്), രചന:ഓംഷാ (യാനം), ഹാസ്യതാരം: അനില്‍ ബാബു (സ്നേഹമുള്ള യക്ഷി), ഭാവിവാഗ്ദാനം: അഭിനവ് ഒഞ്ചിയം (കലുങ്ക്), രംഗപടം: വിജയന് കടമ്പേരി (യാനം). പത്രസമ്മേളനത്തില്‍ കെ.വി. കുഞ്ഞിരാമന്, എന്‍.എ. അഭിലാഷ്, കെ.വി. രഘുനാഥ്, ശ്രീനാഥ് നാരായണന്, രാജേഷ് മാങ്ങാട്, അഭിത്ത് ബേവൂരി എന്നിവര്‍ പങ്കെടുത്തു.