യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധസമരം നടത്തി
1485413
Sunday, December 8, 2024 6:57 AM IST
കാഞ്ഞങ്ങാട്: ഷീ ലോഡ്ജ് തുറന്ന് പ്രവര്ത്തിക്കാത്തത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധസമരം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസ് ഉദ്ഘാടനം ചെയ്തു.
ഷിബിന്‍ ഉപ്പിലിക്കൈ അധ്യക്ഷത വഹിച്ചു. ബി.പി. പ്രദീപ് കുമാര്‍, കെ.പി. ബാലകൃഷ്ണന്, എം. കുഞ്ഞികൃഷ്ണന്, എന്‍.കെ. രത്നാകരന്, പ്രവീണ്‍ തോയമ്മല്‍, പ്രമോദ് കെ. റാം, വിനോദ് കപ്പിത്താന്, മാര്ട്ടിന് ജോര്‍ജ്, സുജിത് തച്ചങ്ങാട്, മാര്ട്ടിന് ഏബ്രഹാം, രജിത രാജന്, അക്ഷയ എസ്. ബാലന്, എച്ച്.ആര്. വിനീത്, അമ്പിളി, രാജേഷ് പാണന്തോട്, കഷണലാല് തോയമ്മല്‍, ഗോകുല്‍ദാസ് ഉപ്പിലിക്കൈ എന്നിവര്‍ പ്രസംഗിച്ചു.