പ്രഫ.എൻ.എൻ. രാമൻകുട്ടിക്ക് ആദരം
1486269
Wednesday, December 11, 2024 8:03 AM IST
പിലിക്കോട്: കാർഷിക ഗവേഷണകേന്ദ്രത്തിൽ ദീർഘകാലം പ്രവർത്തിച്ച നവതിയിലെത്തിയ റിട്ട. പ്രഫസർ എൻ.എൻ. രാമൻകുട്ടിയെ കേരള കാർഷിക സർവകലാശാല റിട്ടയറീസ് വെൽഫെയർ ഫോറം നേതൃത്വത്തിൽ ആദരിച്ചു. പട്ടേൽ ഹാളിൽ നടന്ന പരിപാടി ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ.ടി. വനജ ഉദ്ഘാടനം ചെയ്തു. എം.എം. ശങ്കരൻ അധ്യക്ഷത വഹിച്ചു.
സുമംഗല എസ്. നമ്പ്യാർ, സി.എം. സുകുമാരൻ, പി.സി. ബാലകൃഷ്ണൻ, ഡോ.എം. ഗോവിന്ദൻ, ഡോ.എ. രാജഗോപാലൻ, ഇ.വി. ശശിധരൻ, വി. നാരായണൻ, വി.വി. കുഞ്ഞമ്പു എന്നിവർ പ്രസംഗിച്ചു.