കുടുംബബന്ധങ്ങൾ കൂട്ടിയോജിപ്പിക്കാൻ സാധിക്കണം: അഡ്വ.എ. ബാലകൃഷ്ണൻ നായർ
1485686
Monday, December 9, 2024 7:24 AM IST
വെള്ളരിക്കുണ്ട്: ഹോസ്ദുർഗ് എൻഎസ്എസ് കരയോഗ യൂണിയൻ വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം പ്ലാച്ചിക്കര എൻഎസ്എസ് എയുപി സ്കൂളിൽ എൻഎസ്എസ് ഡയരക്ടർ ബോർഡ് അംഗം അഡ്വ.എ. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. തകരുന്ന കുടുംബബന്ധങ്ങൾ കൂട്ടിയോജിപ്പിക്കാൻ കരയോഗങ്ങൾക്ക് സാധിക്കണമെന്നും നാം ഒറ്റക്കെട്ടായാൽ മുന്നേറാനുള്ള വഴിയിൽ മാർഗതടസങ്ങൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളരിക്കുണ്ട് താലൂക്ക് നിലവിൽ വന്നതിന് ശേഷം ആദ്യമായി താലൂക്ക് പരിധിയിലെ കരയോഗങ്ങളെ ഉൾക്കൊള്ളിച്ച് നടത്തിയ സമ്മേളനത്തിൽ 16 കരയോഗങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുത്തു. യൂണിയൻ പ്രസിഡന്റ് കരിച്ചേരി പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ജയപ്രകാശ് സംഘടനാകാര്യങ്ങളും സംഘാടക സമിതി കൺവീനർ കെ. ബാലൻ മാസ്റ്റർ സമ്മേളന സന്ദേശവും അവതരിപ്പിച്ചു.
പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, ശ്രീകുമാർ കോടോത്ത്, പി. വേണുഗോപാലൻ നായർ, ടി.വി. സരസ്വതി, ശാന്തമ്മ എന്നിവർ പ്രസംഗിച്ചു. ബളാൽ എൻഎസ്എസ് കരയോഗം വനിതാ സമാജം അവതരിപ്പിച്ച തിരുവാതിരയും നടന്നു.