ചെര്‍ക്കള മാര്‍ത്തോമ്മാ സ്കൂള്‍ ചാമ്പ്യന്മാര്
1485803
Tuesday, December 10, 2024 6:02 AM IST
ബേക്കല്‍: പ്രഥമ ജില്ലാ ബധിര ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചെര്‍ക്കള മാര്‍ത്തോമ്മാ ബധിര വിദ്യാലയം ചാമ്പ്യന്മാരായി. ഫൈനലില്‍ ഷൂട്ടൗട്ടില്‍ മാര്‍ത്തോമ്മാ കോളജ് ടീമിനെ 5-4 നാണ് അവര്‍ പരാജയപ്പെടുത്തിയത്. നിശ്ചിതസമയത്ത് കളി 1-1ന് സമനിലയിലായിരുന്നു. മാര്‍ത്തോമ്മാ ബധിരവിദ്യാലയത്തിലെ മുഹമ്മദ് മുനാസിര്‍ ടൂര്‍ണമെന്റിലെ മികച്ച താരവും മുഹമ്മദ് മിദ്ലാജ് മികച്ച ഡിഫന്‍ഡറുമായി.
പള്ളിക്കര പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റ് സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും സംഘാടകസമിതി ചെയര്‍മാനുമായ കെ.ടി. ജോഷിമോന് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫ് ദി ഡെഫ് സെക്രട്ടറി ടി. പവിതര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. എ. റെനീഷ്, മുഹമ്മദ് റഷാദ്, കെ. ശ്യാംജിത്, മുഹമ്മദ് അഫ്രാഹിം, മുഹമ്മദ് അമീന്, ഷാനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.