വൈദ്യുതി ചാര്‍ജ് വര്‍ധനവ്: പ്രതിഷേധസമരം നടത്തി
1486271
Wednesday, December 11, 2024 8:03 AM IST
കാഞ്ഞങ്ങാട്: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ ഐഎന്‍ടിയുസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട് ഡിവിഷണല്‍ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധസമരം ഡിസിസി ജനറല്‍ സെക്രട്ടറി പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു.
എം. കുഞ്ഞിക്കൃഷ്ണന് അധ്യക്ഷത വഹിച്ചു. അശോക് ഹെഗ്ഡെ, പി. ബാലകൃഷ്ണന്, പി.വി. ചന്ദ്രശേഖരന്, പി.വി. ബാലകൃഷ്ണന്, പത്മനാഭന് പുല്ലൂര്‍, രാജന് തെക്കേക്കര, കെ. സുകുമാരന്‍, എം.പി. ഗോപാലകൃഷ്ണന്, എച്ച്.ആര്. വിനീത് എന്നിവര്‍ പ്രസംഗിച്ചു. ചന്ദ്രന് ഞാണിക്കടവ് സ്വാഗതവും അവിനാശ് വാഴുന്നോറടി നന്ദിയും പറഞ്ഞു.