വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്കെതിരെ പ്രതിഷേധം
1485412
Sunday, December 8, 2024 6:57 AM IST
ചിറ്റാരിക്കാല്‍: വൈദ്യുതി ചാർജ് വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്ററിക്കാലിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം, പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, ടോമി പ്ലാച്ചേരി,ജോയ് കിഴക്കാരോട്ട്, തോമസ് മാത്യു, ജോസ് കുത്തിയതോട്ടിൽ, അഗസ്റ്റിൻ ജോസഫ്, ഡൊമിനിക് കോയിത്തുരുത്തേൽ, സെബാസ്റ്റ്യൻ പൂവത്താനി, ടി.എ. അയൂബ്, മനോജ് കിഴക്കേല്‍, ജോൺസണ് മുണ്ടമറ്റം, ഏബ്രഹാം പുളിക്കപ്പടവിൽ എന്നിവര്‍ നേതൃത്വം നൽകി.