പങ്കാളിത്ത പെന്ഷന് പിന്‍വലിക്കണം: കെപിഎസ്ടിഎ
1486266
Wednesday, December 11, 2024 8:03 AM IST
കാസര്‍ഗോഡ്: അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്ഷന് പദ്ധതി അറബിക്കടലില്‍ തള്ളുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കാനുള്ള ആര്‍ജവം ഇടതുസര്‍ക്കാര്‍ കാണിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് കെപിഎസ്ടിഎ നടത്തിയ ഡിഡിഇ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എയിഡഡ് അധ്യാപകരെയും മാനേജ്മെന്റിനെയും ദ്രോഹിക്കുന്ന നയങ്ങളില്‍ നിന്നും പിന്മാറണമെന്നും അധ്യാപകരെ ദിവസക്കൂലിക്കാരാക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റവന്യൂ ജില്ലാ പ്രസിഡന്റ് കെ.വി. വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗം പി. ശശിധരന് മുഖ്യഭാഷണം നടത്തി. കെ. അനില്‍കുമാര്‍, പ്രശാന്ത് കാനത്തൂര്‍, കെ. ശ്രീനിവാസന്, അശോകന് കോടോത്ത്, യൂസഫ് കൊട്യാടി, സ്വപ്ന ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി പി.ടി. ബെന്നി സ്വാഗതവും ട്രഷറര്‍ ജോമി ടി. ജോസ് നന്ദിയും പറഞ്ഞു.