വൈദ്യുതചാര്‍ജ് വര്‍ധന പിന്‍വലിക്കണം: കെഎസ്എസ്പിഎ
1486273
Wednesday, December 11, 2024 8:03 AM IST
കാസര്‍ഗോഡ്: ജനങ്ങള്‍ക്ക് ഇരുട്ടടി നല്കിയ വൈദ്യുത ചാര്‍ജ് വര്‍ധനവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കാസര്‍ഗോഡ് നിയോജകമണ്ഡലം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ വനിതാഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് പി.സി. സുരേന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്തു. എം.കെ. ചന്ദ്രശേഖരന് നായര്‍ അധ്യക്ഷത വഹിച്ചു.
പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എം.കെ. ദിവാകരന് ഉദ്ഘാടനം ചെയ്തു. കെ.സരോജിനി, എം.നാരായണ, കുഞ്ഞിക്കണ്ണന് കരിച്ചേരി, പുരുഷോത്തമന് കാടകം, എസ്. ഉഷ, കെ.പി. ബലരാമന് നായര്‍, പി. ശശിധരന്, ബി. മായില നായക്, കെ.വി. മുകുന്ദന്, കെ. രമണി, പുരുഷോത്തമന് അടുക്കം, കെ. രവീന്ദ്രന്, എസ്. ലീലാമണി, എം.കെ. ചന്ദ്രഹാസന്‍ നമ്പ്യാര്‍, പി.എ. പള്ളിക്കുഞ്ഞി, കെ.എന്‍. മുരളീധരന്, എം. കേശവന്, കെ.സി. സുശീല എന്നിവര്‍ പ്രസംഗിച്ചു. സീതാരാമ മല്ലം സ്വാഗതവും ടി.കെ. ശ്രീധരന് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എം.കെ. ചന്ദ്രശേഖരന് നായര്‍ (പ്രസിഡന്റ്), എം. കേശവന്, പുരുഷോത്തമന് അടുക്കം, സുഹറ (വൈസ് പ്രസിഡന്റുമാര്‍), സീതാരാമ മല്ലം (സെക്രട്ടറി), കെ.വി. മുകുന്ദന്, ബാലകൃഷ്ണന് കൊട്ടങ്കുഴി, കെ.സി. സുശീല (ജോയിന്റ് സെക്രട്ടറിമാര്‍), ടി.കെ. ശ്രീധരന്(ട്രഷറര്‍).