നഴ്സിംഗ് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിക്കണം: കെജിഎന്‍എ
1486268
Wednesday, December 11, 2024 8:03 AM IST
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ജില്ലയിലെ മറ്റു സ്ഥാപനങ്ങളിലും വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ തുടങ്ങിയതിന് അനുസരിച്ച് ആവശ്യമായ നഴ്സിംഗ് ഓഫീസര്‍ തസ്തികകള്‍ അടിയന്തിരമായും സൃഷ്ടിക്കണമെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷന് ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
ആലാമിപ്പള്ളി ഫ്രണ്ട്സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.വി. പവിത്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി. അനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഉണ്ണി ജോസ്, കെ.പി. ദിവ്യ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് പി.പി. അമ്പിളി സ്വാഗതവും ബി. ഹഫ്സത്ത് നന്ദിയും പറഞ്ഞു.