കല്യോട്ട് സ്കൂളിലേക്ക് ഇന്റര്‍ലോക്ക് പാത
1486272
Wednesday, December 11, 2024 8:03 AM IST
കല്യോട്ട്: പുല്ലൂര്‍-പെരിയ പഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷത്തിലെ എംജിഎന്‍ആര്‍ഇജിഎ പദ്ധതിയിലുള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് കല്യോട്ട് ജിഎച്ച്എസ്എസിനുള്ള ഇന്റര്‍ലോക്ക് റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചു.
റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന് നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ രതീഷ് കാട്ടുമാടം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ബാബുരാജ്, പിടിഎ പ്രസിഡന്റ് പുരുഷോത്തമന് കല്യോട്ട്, മുഖ്യാധ്യാപിക ചിത്ര, പി.എം. അഗസ്റ്റിന്, സിജോ കുട്ടാനിക്കല്, പ്രിയങ്ക, സുഭാഷ് കല്യോട്ട് എന്നിവര്‍ സംബന്ധിച്ചു.