ദേശീയ സെമിനാര്‍ നടത്തി
1485137
Saturday, December 7, 2024 6:05 AM IST
പടന്നക്കാട്: കാര്‍ഷിക കോളജില്‍ അന്താരാഷ്ട്ര മണ്ണ് ദിനാഘോഷത്തോടനുബന്ധിച്ച് മണ്ണ് ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ദേശീയ സെമിനാര്‍ കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. വിന്‍സന്റ് മാത്യു ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കോളേജ് ഡീന്‍ ഡോ. ടി. സജിതാറാണി അധ്യക്ഷത വഹിച്ചു. ഡോ. ഭാഗ്യവതി, ഡോ. മുരളീധരന് പൈനി, ഡോ. സുനില്‍ തങ്കലെ എന്നിവര്‍ പ്രസംഗിച്ചു. മണ്ണ് ശാസ്ത്ര വിഭാഗം മേധാവി ഡോ.എന്‍.കെ. ബിനിത സ്വാഗതവും കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ മെംബര്‍ ഡോ.പി. നിധീഷ് നന്ദിയും പറഞ്ഞു.