ശുചീകരണം നടത്തി
1485138
Saturday, December 7, 2024 6:05 AM IST
രാജപുരം: കള്ളാര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് സമ്പൂര്‍ണ ഹരിത വാര്‍ഡായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി രാജപുരം ടൗണില്‍ വ്യാപാരികളുടെയും ടാക്സി ഡ്രൈവര്‍മാരുടെയും ഹോളി ഫാമിലി സ്കൂളിലെ എന്‍സിസി, സ്കൗട്ട് യൂണിറ്റുകളുടെയും നേതൃത്വത്തിൽ ശുചീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ വനജ ഐത്തു ഉദ്ഘാടനം നിര്‍വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് മധു വളപ്പില്‍ അധ്യക്ഷത വഹിച്ചു. ഹോളി ഫാമിലി സ്കൂള്‍ പ്രിന്‍സിപ്പൽ ജോബി തോമസ്, മുഖ്യാധ്യാപകൻ സജി സ്രായിപള്ളില്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ആര്. വിനു, ജെഎച്ച്ഐ അനി തോമസ്, ടാക്സി ഡ്രൈവർമാരുടെ പ്രതിനിധി പി.എല്‍. റോയി, കെവിവിഇഎസ് യൂണിറ്റ് സെക്രട്ടറി എം.എം. സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.