കോടോത്ത് സ്കൂളിന് പുതിയ ബസ്
1485807
Tuesday, December 10, 2024 6:02 AM IST
കോടോം: കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനായി പിടിഎ വാങ്ങിയ പുതിയ ബസ് ഇ. ചന്ദ്രശേഖരൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നവീകരിച്ച കളിസ്ഥലത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം പി.വി. ലത, പഞ്ചായത്തംഗങ്ങളായ പി. കുഞ്ഞികൃഷ്ണൻ, ബിന്ദു കൃഷ്ണൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മധുസൂദനൻ, വെള്ളരിക്കുണ്ട് എംവിഐ വി.കെ. ദിനേശ്കുമാർ, പ്രിൻസിപ്പൽ പി.എം. ബാബു, മുഖ്യാധ്യാപകൻ കെ. അശോകൻ, സ്റ്റാഫ് സെക്രട്ടറി കെ.ഐ. സുകുമാരൻ, പിടിഎ പ്രസിഡന്റ് സൗമ്യ വേണുഗോപാൽ, എസ്എംസി ചെയർമാൻ ടി. ബാബു, എംപിടിഎ പ്രസിഡന്റ് നീതു രാജ്, അധ്യാപകരായ എം.വി. സുധീഷ്, എലിസബത്ത് ഏബ്രഹാം എന്നിവർ പങ്കെടുത്തു.