ഇ.പി. രാജഗോപാലന്‍ ആദരവുമായി പുകസ
1486265
Wednesday, December 11, 2024 8:03 AM IST
കാഞ്ഞങ്ങാട്: നിരൂപകന് ഇ.പി. രാജഗോപാലന്‍ ആദരവുമായി സാഹിത്യോത്സവമൊരുക്കാന് പുരോഗമന കലാസാഹിത്യസംഘം. 14നു രാവിലെ 10നു കാഞ്ഞങ്ങാട് നഗരസഭ ടൗണ്‍ ഹാളില്‍ നടക്കുന്ന "നടന്നു പോകുന്ന വാക്ക്: ഇ.പി. രാജഗോപാലന്റെ എഴുത്തുവഴികള്‍' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളില്‍ എസ്. ശാരദക്കുട്ടി, പി.വി. ഷാജികുമാര്‍, എ.എം. ശ്രീധരന്, വി.എം. മൃദുല്‍, സി. ഷുക്കൂര്‍ എന്നിവര്‍ സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ജയചന്ദ്രന് കുട്ടമത്ത്, പി. അപ്പുക്കുട്ടന്, കെ.വി. സജീവന്, എം.പി. ശ്രീമണി, പ്രശാന്ത് അടോട്ട്, കെ.എം. സുധാകരന്, സി.കെ. സബിത എന്നിവര്‍ പങ്കെടുത്തു.