വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കണം: അപു ജോണ്‍ ജോസഫ്
1485417
Sunday, December 8, 2024 6:57 AM IST
കാഞ്ഞങ്ങാട്: കെഇസ്ഇബിയുടെ ധൂര്‍ത്തിന്റെയും കെടുകാര്യസ്ഥതയുടെയും ഭാരം ജനങ്ങളില്‍ കെട്ടിവെയ്ക്കുന്നതാണ് വൈദ്യുതചാര്‍ജ് വര്‍ധനയെന്നും നിരക്ക് വര്‍ധിപ്പിച്ച നടപടി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതി അംഗം അപു ജോണ്‍ ജോസഫ്. കേരള കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാത്തങ്ങാട് കെഎസ്ഇബി ഡിവിഷണല്‍ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണന് ജയിംസ് വെട്ടിയാര്‍, റോജസ് സെബാസ്റ്റ്യന്‍, ജോണി, ജോര്‍ജ് പൈനാപ്പിള്ളി, കൃഷ്ണന് തണ്ണോട്ട്, പ്രിന്‍സ് ജോസഫ്, ഫിലിപ്പ് ചാരാത്ത്, രവി കുളങ്ങര, സക്കറിയാസ് വാടാന, സുനില്‍കുമാര്‍ ചാത്തമത്ത്, കെ. രമണി, ജയിംസ് കണിപ്പള്ളില്‍, നിസാം ഫലഹ്, ബിനോയ് വള്ളോപ്പള്ളി, ടി. സന്തോഷ്, ജോയ് മാരിയാടിയില്, എഡ്വിന് ബിജു പുതുപ്പള്ളി, സിദ്ദിഖ് പേരോല്‍, ബിജു പുതിയവരയില്, കെ.എ. സാലു, ഏബ്രഹാം തേക്കും കാട്ടില്‍, ഷൈജു ബിരുക്കുളം, ജിബിന്‍ സാലു, ജോസ് ചമ്പക്കര, തോമസ്കുട്ടി കരമല, ജോസ് കാവുങ്കല്‍, വിശാല്‍ ഒഴിഞ്ഞവളപ്പ്, അരുണ്‍ മേല്‍പറമ്പ്, സിദ്ദിഖ് കാസര്‍ഗോഡ് എന്നിവര്‍ പ്രസംഗിച്ചു