കാ​സ​ര്‍​ഗോ​ഡ്: പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ക​രു​ത​ലും കൈ​ത്താ​ങ്ങും പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ലേ​ക്കു​ള്ള പ​രാ​തി​ക​ള്‍ ജി​ല്ല​യി​ല്‍ 16 മു​ത​ല്‍ സ്വീ​ക​രി​ച്ചു തു​ട​ങ്ങും. 23 വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. മ​ന്ത്രി​മാ​രാ​യ രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, വി. ​അ​ബ്ദു​റ​ഹ്‌​മാ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 28 മു​ത​ല്‍ ജ​നു​വ​രി ആ​റു വ​രെ​യാ​ണ് ജി​ല്ല​യി​ല്‍ അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന​ത്. 28നു ​കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് അ​ദാ​ല​ത്ത് ന​ട​ക്കും. ജ​നു​വ​രി മൂ​ന്നി​നു ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക്, നാ​ലി​നു മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക്, ആ​റി​നു വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് എ​ന്നി​ങ്ങ​നെ​യാ​ണ് അ​ദാ​ല​ത്ത് ന​ട​ക്കു​ക.

അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള പ​രാ​തി​ക​ള്‍ ഓ​ഫീ​സു​ക​ളി​ലും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും ക​രു​ത​ല്‍ പോ​ര്‍​ട്ട​ല്‍ വ​ഴി ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കാം. പ​രാ​തി ന​ല്‍​കു​ന്ന​യാ​ളു​ടെ പേ​ര്, വി​ലാ​സം, ഇ​മെ​യി​ല്‍, മൊ​ബൈ​ല്‍ ന​മ്പ​ര്‍, വാ​ട്‌​സ്ആ​പ്പ് ന​മ്പ​ര്‍, ജി​ല്ല, താ​ലൂ​ക്ക്, പ​രാ​തി വി​ഷ​യം പ​രി​ശോ​ധി​ച്ചി​ട്ടു​ള്ള ഓ​ഫീ​സ്, ഫ​യ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ പ​രാ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം.

ഭൂ​മി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍ (പോ​ക്കു​വ​ര​വ് അ​തി​ര്‍​ത്തി​നി​ര്‍​ണ​യം, അ​ന​ധി​കൃ​ത നി​ര്‍​മാ​ണം ഭൂ​മി കൈ​യേ​റ്റം അ​തി​ര്‍​ത്തി ത​ര്‍​ക്ക​ങ്ങ​ളും വ​ഴി ത​ട​സ​പ്പെ​ടു​ത്ത​ലും) സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ /ലൈ​സ​ന്‍​സു​ക​ള്‍ ന​ല്‍​കു​ന്ന​തി​ലെ കാ​ല​താ​മ​സം /നി​ര​സി​ക്ക​ല്‍, കെ​ട്ടി​ട​നി​ര്‍​മാ​ണ​ച​ട്ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ (കെ​ട്ടി​ട ന​മ്പ​ര്‍, നി​കു​തി) വ​യോ​ജ​ന സം​ര​ക്ഷ​ണം, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്കു​ള്ള വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ള്‍, മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ, ശാ​രീ​രി​ക/​ബു​ദ്ധി/ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം, ധ​ന​സ​ഹാ​യം, പെ​ന്‍​ഷ​ന്‍, ബ​ന്ധ​പ്പെ​ട്ട മ​റ്റു ആ​വ​ശ്യ​ങ്ങ​ള്‍, പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം/ മാ​ലി​ന്യ സം​സ്‌​ക​ര​ണം, പൊ​തു​ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും, റേ​ഷ​ന്‍ കാ​ര്‍​ഡ് (എ​പി​എ​ല്‍/ ബി​പി​എ​ല്‍ )ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ള്‍, കാ​ര്‍​ഷി​ക​വി​ള​ക​ളു​ടെ സം​ഭ​ര​ണ​വും വി​ത​ര​ണ​വും, വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ്, കാ​ര്‍​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു വി​ഷ​യ​ങ്ങ​ള്‍, വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം, സ​ഹാ​യം, മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു വി​ഷ​യ​ങ്ങ​ള്‍, ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ ,വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍​ക്കു​ള്ള അ​നു​മ​തി, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍, വ​ന്യ​ജീ​വി ആ​ക്ര​മ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സം​ര​ക്ഷ​ണം, ന​ഷ്ട​പ​രി​ഹാ​രം വി​വി​ധ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ള്‍ /അ​പേ​ക്ഷ​ക​ള്‍, ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണം, അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​ന്ന​ത്, എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ വി​ഷ​യ​ങ്ങ​ള്‍, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം എ​ന്നി​വ​യാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന വി​ഷ​യ​ങ്ങ​ള്‍.

വി​വി​ധ നി​ര്‍​ദേ​ശ​ങ്ങ​ള്‍, അ​ഭി​പ്രാ​യ​ങ്ങ​ള്‍, പ്ര​പ്പോ​സ​ലു​ക​ള്‍, ലൈ​ഫ് മി​ഷ​ന്‍ അ​പേ​ക്ഷ​ക​ള്‍, ജോ​ലി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള അ​പേ​ക്ഷ​ക​ള്‍, പി​എ​സ്‌​സി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍, വാ​യ്പ എ​ഴു​തി​ത്ത​ള്ള​ല്‍, പോ​ലീ​സ് കേ​സു​ക​ള്‍, പ​ട്ട​യം ത​രം​മാ​റ്റം എ​ന്നീ ഭൂ​മി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ള്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്നു സ​ഹാ​യ​ത്തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ള്‍, സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ (ചി​കി​ത്സാ​സ​ഹാ​യം ഉ​ള്‍​പ്പെ​ടെ) സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്യം, റ​വ​ന്യു റി​ക്ക​വ​റി വാ​യ്പ തി​രി​ച്ച​ട​വി​നു​ള്ള സാ​വ​കാ​ശ​വും ഇ​ള​വു​ക​ളും എ​ന്നി​വ അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ജി​ല്ലാ​ത​ല നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍​സെ​ല്‍ പി. ​സു​ര്‍​ജി​ത്തി​നെ നി​യ​മി​ച്ചു. നാ​ലു താ​ലൂ​ക്കു​ക​ളി​ലും വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.