വാര്‍ഷിക ജനറല്‍ ബോഡി യോഗവും മികച്ച വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും
1485411
Sunday, December 8, 2024 6:57 AM IST
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ഡിസ്ട്രിക്ട് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് എംപ്ലോയീസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഹൊസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ ജില്ലാ പഞ്ചായത്തംഗം ജോമോന് ജോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അലോഷ്യസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
മെംബര്‍മാരുടെ മക്കളില്‍ ബിരുദ തലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഹൊസ്ദുര്‍ഗ് എഇഒ മിനി ജോസഫ് ഉപഹാരം നല്കി. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ സൊസൈറ്റി മുന്‍ പ്രസിഡന്റ് ടി.കെ. എവുജിനും പ്ലസ്ടു പരീക്ഷയില്‍ മികവാര്‍ന്ന ജയം നേടിയവര്‍ക്ക് കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അനില്‍കുമാര്‍. കെയും ഉപഹാര വിതരണം നടത്തി.
കെ.പി. മുരളീധരന്, കുഞ്ഞിക്കണ്ണന് കരിച്ചേരി, ഡയറക്ടര്‍മാരായ പി.കെ. ബിജു, കെ. സുഗതന്, കെ. ശോഭ, സോജിന് ജോര്‍ജ്, ടി.എസ്. കൃഷ്ണന്, ടി.ജി. ദേവസ്യ, പി.ആര്. സീത, കെ. സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. പി.ടി. ബെന്നി സ്വാഗതവും സി.ഇ. ജയന് നന്ദിയും പറഞ്ഞു.