കോട്ടമല റോഡരികിൽ രാജവെമ്പാല
1485688
Monday, December 9, 2024 7:24 AM IST
നർക്കിലക്കാട്: കോട്ടമലയിൽ നർക്കിലക്കാട് - ചിറ്റാരിക്കാൽ റോഡരികിൽ രാജവെമ്പാലയെ കണ്ടതായി നാട്ടുകാർ. ഇന്നലെ ഉച്ചയോടെ ഇതുവഴി നടന്നുപോയവരാണ് രാജവെമ്പാലയുടെ വ്യക്തമായ ലക്ഷണങ്ങളുള്ള പാമ്പിനെ കണ്ടത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് റോഡരികിലെ കുറ്റിക്കാട്ടിൽ കയറി മറഞ്ഞതോടെ നാട്ടുകാർ ആശങ്കയിലായി. തൊട്ടടുത്ത് എസ്റ്റേറ്റായതിനാൽ പാമ്പിന് ഇവിടെതന്നെ തങ്ങാൻ കഴിയുന്ന സാഹചര്യമാണ്. രാത്രികാലങ്ങളിൽ പോലും ധാരാളം ആളുകൾ നടന്നും വാഹനങ്ങളിലും പോകുന്ന വഴിയാണ് ഇത്.